Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dairy Farmer

Kollam

അ​ർ​ഹ​ത​യ്ക്കു​ള്ള അം​ഗീ​കാ​ര​മാ​യി ക്ഷീ​ര​ക​ർ​ഷക അ​വാ​ർ​ഡ്

പ​ര​വൂ​ർ: മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ സം​സ്ഥാ​ന​ത്തെ മി​ക​ച്ച വ​നി​താ ക​ർ​ഷ​ക​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​മീ​ള​യ്ക്ക് ഇ​ത് അ​ർ​ഹ​ത​യ​ക്കു​ള്ള അം​ഗീ​കാ​ര​മാ​യി.പു​ത്ത​ൻ​കു​ളം കാ​വേ​രി​യി​ൽ പ്ര​മീ​ള​യ്ക്ക് (56) നി​ല​വി​ൽ സ്വ​ന്ത​മാ​യി ഫാ​മു​ക​ളു​ണ്ട്.

പു​ത്ത​ൻ​കു​ളം , ചി​റ​ക്ക​ര , കി​ഴ​ക്ക​നേ​ല എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഫാ​മു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. എ​ല്ലാ ഫാ​മു​ക​ളു​ടെ​യും പേ​ര് കാ​വേ​രി എ​ന്നാണെന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. വെ​ച്ചൂ​ർ, പു​ങ്ക​ന്നൂ​ർ, എ​ച്ച്എ​ഫ്, ജേ​ഴ്സി ഇ​ന​ങ്ങ​ളി​ലെ 200 പ​ശു​ക്ക​ൾ ഈ ​ഫാ​മു​ക​ളി​ലു​ണ്ട്. ഇ​ത് കൂ​ടാ​തെ 50 ആ​ടു​ക​ൾ, 1000 കി​ലോ​ഗ്രാ​മി​ൽ അ​ധി​കം തൂ​ക്കം വ​രു​ന്ന 10 പോ​ത്തു​ക​ൾ, മു​റാ എ​രു​മ​ക​ൾ, 200 മു​ട്ട​ക്കോ​ഴി​ക​ൾ, ട​ർ​ക്കി, താ​റാ​വ് എ​ന്നി​വ​യും വി​ശാ​ല​മാ​യ ഫാ​മു​ക​ളി​ലു​ണ്ട്.

വീ​ട്ടി​ൽ 30 വ​ർ​ഷ​ത്തി​ല​ധി​കം പ​ശു​വി​നെ വ​ള​ർ​ത്തി പ​രി​പാ​ലി​ച്ച അ​നു​ഭ​വം മാ​ത്ര​മാ​ണ് പ്ര​മീ​ള​യ്ക്ക് ഉ​ണ്ടാ​യി​രു​ന്ന​ത്.​ ഭ​ർ​ത്താ​വും ആ​ന ഉ​ട​മ​യു​മാ​യ പു​ത്ത​ൻ​കു​ളം ഷാ​ജി​യാ​ണ് പ​ശു​വ​ള​ർ​ത്ത​ലി​ൽ പ്ര​മീ​ള​യ്ക്ക് പി​ന്തു​ണ ന​ൽ​കി​യ​ത്. പി​ന്നീ​ട് ഷാ​ജി​യു​ടെ പ്രേ​ര​ണ​യാ​ലും പ്രോ​ത്സാ​ഹ​ന​ത്താ​ലു​മാ​ണ് 2019 മു​ത​ൽ പ്ര​മീ​ള ഫാം ​ആ​രം​ഭി​ച്ച് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​പു​ല​പ്പെ​ടു​ത്തി​യ​ത്. ഇ​പ്പോ​ൾ പ്ര​തി​ദി​നം 1500 ലി​റ്റ​ർ പാ​ൽ എ​ല്ലാ ഫാ​മു​ക​ളി​ലു​മാ​യി ഉ​ത്പാ​ദി​പ്പി​ക്കു​ന്നു​ണ്ട്. ഇ​തി​ൽ ന​ല്ലൊ​രു​പ​ങ്കും മി​ൽ​മ​യ്ക്കാ​ണ് കൈ​മാ​റു​ന്ന​തെ​ന്ന് പ്ര​മീ​ള പ​റ​യു​ന്നു.

ശേ​ഷി​ക്കു​ന്ന പാ​ൽ പ​രി​സ​ര​വാ​സി​ക​ൾ​ക്കാ​ണ് വി​റ്റ​ഴി​ക്കു​ന്ന​ത്. ഇ​തി​നും ആ​വ​ശ്യ​ക്കാ​ർ ഏ​റെ​യാ​ണ്.​പ​ശു​ക്ക​ളെ ക​റ​ക്കു​ന്ന​തി​ന് ഓ​ട്ടോ​മാ​റ്റി​ക് മി​ൽ​ക്കിം​ഗ് മെ​ഷീ​ൻ ഫാ​മി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. തൊ​ഴു​ത്തി​ലെ താ​പ​നി​ല ക്ര​മീ​ക​രി​ക്കാ​ൻ മി​ക​ച്ച വാ​യു​സ​ഞ്ചാ​രം ഉ​റ​പ്പാ​ക്കി ജ​ലം സ്പ്രേ ​ചെ​യ്യു​ന്ന സം​വി​ധാ​ന​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഉ​യ​ർ​ന്ന ഉ​ത്പാ​ദ​ന ക്ഷ​മ​ത​യ്ക്ക് ഏ​റെ ഗു​ണം ചെ​യ്യു​ന്നു​ണ്ട​ന്നും പ്ര​മീ​ള വ്യ​ക്ത​മാ​ക്കി. മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന​ത്തി​നാ​യി ആ​ധു​നി​ക ബ​യോ​ഗ്യാ​സ് പ്ലാ​ന്‍റു​ക​ളും ഫാ​മി​ൽ സ്ഥാപി​ച്ചി​ട്ടു​ണ്ട്. എ​ല്ലാ അ​ർ​ഥ​ത്തി​ലും ഹൈ​ടെ​ക്ക് ത​ന്നെ​യാ​ണ് ഫാ​മു​ക​ൾ.

പ​ശു​ക്ക​ളെ​യും അ​ടു​ക​ളെ​യും കോ​ഴി​ക​ളെ​യും പ​രി​പാ​ലി​ക്കു​ന്ന​തി​ന് നേ​പ്പാ​ളി കു​ടും​ബ​ങ്ങ​ളെ​യാ​ണ് ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ഇ​വ​ർ​ക്ക് താ​മ​സി​ക്കു​ന്ന​തി​ന് ക്വാ​ർ​ട്ടേ​ഴ്സ് സൗ​ക​ര്യ​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മേ​ൽ​നോ​ട്ട​വും നി​ർ​ദേ​ശ​ങ്ങ​ളും അ​നു​സ​രി​ച്ചാ​ണ് ഫാ​മി​ന്‍റെ പ്ര​വ​ർ​ത്ത​നം.
.

Latest News

Up